സംസ്ഥാന സര്ക്കാരിന് കീഴില് പ്രവര്ത്തിക്കുന്ന ഏജന്സി ഫോര് ഡെവലപ്മെന്റ് ഓഫ് അക്വാകള്ച്ചര്, കേരള (ADAK) യുടെ നോര്ത്ത് റീജ്യന് പരിധിയില് ഉള്പ്പെടുന്ന എരഞ്ഞോളി ഫാമില് ക്ലര്ക്ക് കം അക്കൗണ്ടന്റിന്റെ ഒഴിവുണ്ട്.
ബികോം, എംഎസ് ഓഫീസ്, ടാലി, ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്, മലയാളം ലോവര് യോഗ്യതകളുള്ളവര്ക്ക് അപേക്ഷിക്കാം.
താല്പര്യമുള്ളവര് ജനുവരി 28ന് രാവിലെ 10.30ന് എരഞ്ഞോളി ഫാമില് നടക്കുന്ന ഇന്റര്വ്യൂവില് പങ്കെടുക്കണം. യോഗ്യത തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് കൈവശം വെയ്ക്കുക. സംശയങ്ങള്ക്ക് 0490 2354073ല് ബന്ധപ്പെടുക.
ഡാറ്റ എന്ട്രി ഒഴിവ്
ആലപ്പുഴ ജില്ലയില് തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫീല്ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റ എന്ട്രിക്കുമായി ഐ.ടി.ഐ / പോളിടെക്നി സിവില് എഞ്ചിനീയറിങ്/ ഡിഗ്രി/ പ്ലസ് ടു യോഗ്യതയുള്ളവരെ നിയമിക്കുന്നു.
താല്പര്യമുള്ളവര് തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്: 0477 2274253.
ഇസിജി ടെക്നീഷ്യന്-കം-ഡാറ്റ ഒഴിവ്
എന്ട്രി ഓപ്പറേറ്റര് ഇന്റര്വ്യൂ ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തില് ആശുപത്രി വികസന സമിതി മുഖേന ഇസിജി ടെക്നീഷ്യന്-കം-ഡാറ്റ എന്ട്രി ഓപ്പറേറ്റര് തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: എസ്എസ്എല്സി അഥവാ തത്തുല്യം, ഇസിജിയിലും ഓഡിയോമെട്രിക് ടെക്നോളജിയിലും വൊക്കേഷണല് ഹയര് സെക്കന്ഡറി സര്ട്ടിഫിക്കറ്റ്.
താല്പര്യമുള്ളവര് ബന്ധപ്പെട്ട സര്ട്ടിഫിക്കറ്റുകള് സഹിതം ജനുവരി 23 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രം ഓഫീസില് അഭിമുഖത്തിന് എത്തണം. സംശയങ്ങള്ക്ക്: 0495 2430074