ഏഴാം ക്ലാസ് യോഗ്യതയുള്ളവർക്ക് ക്ലാസ്ൻ കേരള കമ്പനിയിൽ വിവിധ ജില്ലകളിൽ അവസരം
ക്ളീൻ കേരള കമ്പനിയുടെ പ്രവർത്തനം ജില്ലകളിൽ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കണ്ണൂർ ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിലേയ്ക്കായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
- താൽപ്പര്യമുള്ളവർ നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത
1) ഏഴാം ക്ളാസ്സ് പാസ്സായിരിക്കണം.
2) ലൈറ്റ് മോട്ടോർ വെഹിക്കിൾസ് ഡ്രൈവിംഗ് ലൈസൻസും, ഡ്രൈവേഴ്‌സ് ബാഡ്ജും ഉണ്ടായിരിക്കണം.
- പ്രായം : 45 വയസ്സിൽ താഴെ
- ശമ്പളം: പ്രതിദിനം 730/- രൂപ
അപേക്ഷകൻറെ ബയോഡേറ്റ വിദ്യാഭ്യാസ യോഗ്യതയുടെ തെളിവ് (എല്ലാ രേഖകളും) വയസ്സു തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നിർദ്ദിഷ്ട ഫോറത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഡ്രൈവിംഗ് ലൈസൻ സ്വഭാവ സർട്ടിഫിക്കറ്റ് ( 6 മാസത്തിനുളളിൽ ലഭ്യമായത്) എന്നിവ സഹിതം അപേക്ഷിക്കണം.
സമർപ്പിക്കുന്ന രീതി : കൊറിയർ/സ്‌പീഡ് പോസ്റ്റ്(രജിസ്‌റ്റേർഡ്) പോസ്റ്റ്/ഓർഡിനറി പോസ്റ്റ് മുഖേനയോ ഓഫീസ് സമയങ്ങളിൽ നേരിട്ടോ സമർപ്പിക്കാവുന്ന താണ്. അപേക്ഷ അടങ്ങുന്ന കവറിൻറെ മുകളിൽ ‘ഡ്രൈവർ തസ്‌തികയിലേ ക്കുള്ള അപേക്ഷ’ എന്ന് എഴുതേണ്ടതാണ്.
വിലാസം: ക്ളീൻ കേരള കമ്പനി ലിമിറ്റഡ്, സ്റ്റേറ്റ് മുനിസിപ്പൽ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം – 695 010ഇൻ്റർവ്യൂ തീയതിയും സമയവും പ്രത്യേകം അറിയിക്കുന്നതാണ്. റാങ്ക് ലിസ്റ്റ് ഒരു വർഷത്തേക്ക് സാധുതയുള്ളതായിരിക്കും. കൂടാതെ തുടർന്നു വരുന്ന ഒഴിവുകൾ പട്ടികയിൽ നിന്ന് നികത്തുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 28-01-2025-5.00 PM
No comments
Post a Comment