സെക്യൂരിറ്റി ഗാര്‍ഡ് ഒഴിവ്

Kerala jobs,


എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സുരക്ഷാ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

പ്രായം 2025 ജനുവരി ഒന്നിന് 65 വയസില്‍ അധികരിക്കാന്‍ പാടില്ല. അപേക്ഷകര്‍ അഞ്ചുരൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍ ജനന തിയതി, വയസ്, വിദ്യാഭ്യാസ യോഗ്യത, ശാരീരിക ക്ഷമത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകര്‍പ്പുകളും സഹിതം ജനുവരി 24-ന് രാവിലെ 11 ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകണം.

നിയമനം 179 ദിവസത്തേക്ക് തികച്ചും താത്കാലികമായിട്ടായിരിക്കും.

ദിവസവേതനം 500 രൂപയല്ലാതെ മറ്റു ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഉദ്യോഗാര്‍ത്ഥികള്‍ പകലും രാത്രിയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ തയ്യാറുള്ളവരും കാര്യക്ഷമതയുള്ളവരും ആയിരിക്കണം.

നിയമനം ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിനു വിധേയമായിട്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തന സമയത്ത് (1015 മുതല്‍ 05-15 വരെ ) നേരിട്ട് അറിയാം

ഫോൺ നമ്പർ

0

No comments

Post a Comment

© 2025 all rights reserved
made with by bestextention